തൃശൂര്‍ കൊരട്ടിയില്‍ വന്‍ കഞ്ചാവാണ് വേട്ട. ആന്ധ്രയില്‍ നിന്നും വില്പനയ്‌ക്കെത്തിച്ച 20 കിലോ കഞ്ചാവാണ് പിടികൂടിയത്. സംഭവത്തില്‍ ചാലക്കുടി സ്വദേശികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
അന്യസംസ്ഥാനങ്ങളില്‍ നിന്നും വിവിധ മാര്‍ഗങ്ങളിലൂടെ കേരളത്തിലേക്ക് ലഹരിവസ്തുക്കള്‍ വന്‍തോതില്‍ എത്തിക്കുന്നു എന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
സംഭവത്തില്‍ ചാലക്കുടി സ്വദേശികളായ രഞ്ജു, രാജേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ റൂറല്‍ എസ്പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
പിക്ക് അപ്പ് വാഹനത്തിലാണ് ഇവര്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. ലഹരി വസ്തുക്കള്‍ കൊണ്ടുവരുന്നതിന് പ്രതികള്‍ക്ക് സാമ്പത്തിക സഹായം ചെയ്ത് നല്‍കുന്നവരെയും, ഇവരില്‍ നിന്നും ഇത് വാങ്ങി വില്‍ക്കുന്നവരേ കുറിച്ചും അന്വേഷണം ആരംഭിച്ചു.
കര്‍ണ്ണാടകയില്‍ നിന്നും പച്ചക്കറികളും ഫ്രൂട്‌സും കൊണ്ടുവരുന്ന വ്യാജേനയാണ് വാഹനങ്ങളില്‍ കഞ്ചാവ് കടത്തുന്നതെന്നും പൊലീസ് കണ്ടെത്തി.
Tags:
Latest News
