ന്യൂഡല്‍ഹി: നാല് വയസുള്ള മകന്‍ അയല്‍ക്കാരന്റെ വീടിനു മുന്നില്‍ മൂത്രമൊഴിച്ചതിന് 33 കാരിയായ അമ്മയെ വെട്ടിക്കൊന്നു. വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ അമന്‍ വിഹാറിലാണ് സംഭവം. അയല്‍വാസിയായ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണ് സാവിത്രിയെന്ന വീട്ടമ്മയെ കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു.
കുറച്ചു ദിവസം മുമ്പ് സാവിത്രിയുടെ മകന്‍ അടുത്ത വീടിനു മുന്നില്‍ മൂത്രമൊഴിച്ചതിനെ ചൊല്ലി വഴക്കുണ്ടായിരുന്നു. അയല്‍ക്കാരും നാട്ടുകാരും ഇടപെട്ട് വഴക്ക് അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ ഓഗസ്റ്റ് 11ന് അയല്‍വാസിയായ പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഒരു റേസര്‍ ഉപയോഗിച്ച് സാവിത്രിയെ ആ്രകമിച്ച് കൊലപ്പെടുത്തുകയായിരുന്നു. സാവിത്രിയുടെ ശരീരത്തില്‍ നിരവധി മുറിവുകളുണ്ടായിരുന്നുവെന്നു പൊലീസ് പറഞ്ഞു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
Tags:
Latest News
