Trending

ഹരിതം സുന്ദരം താമരശ്ശേരി പഞ്ചായത്ത് 5-ാം വാർഡിൽ പദ്ധതിക്ക് ഉദ്ഘാടനം ചെയ്തു



താമരശ്ശേരി: താമരശ്ശേരി പഞ്ചായത്തിനെ മാലിന്യ മുക്തമാക്കുന്ന'ഹരിതം സുന്ദരം താമരശ്ശേരി' പദ്ധതി അഞ്ചാം വാഡിൽ തുടക്കമായി.വാർഡ് മെമ്പർ എ.പി.മുസ്തഫ ഉദ്ഘാടനം നിർവഹിച്ചു.പരിശീലനം ലഭിച്ചഹരിത കർമ സേന അംഗങ്ങളുടെ നേതൃത്വത്തിൽ വാർഡിലെ മുഴുവൻ വീടുകളിൽ നിന്നുംഅജൈവ മാലിന്യങ്ങൾ ശേഖരിച്ചു.പുല്ലാഞ്ഞിമേട് എം.സി എഫ് സെൻററിൽ എത്തിക്കുന്ന മാലിന്യങ്ങൾ പിന്നീട് തരം തിരിച്ചു വിവിധ റിസൈക്ലിംഗ് യൂണിറ്റുകളിലേക്ക് കയറ്റി അയക്കുന്ന പ്രവർത്തനമാണ് തുടർന്ന് നടക്കുക. യൂണിഫോമും തിരിച്ചറിയൽ കാർഡും ഗ്ലൗസും ലഭ്യമാക്കിയ 22 ഹരിത കർമ്മ സേന അംഗങ്ങളെയാണ് മാലിന്യങ്ങൾ ശേഖരിക്കാൻ നിയോഗിച്ചിരിക്കുന്നത്. പദ്ധതിയുടെ സുഗമമായ പ്രവർത്തനത്തിന് വാർഡ്തല ഹരിതം സുന്ദരം കമ്മറ്റി രൂപീകരിച്ച് വീടുകളിൽ ബോധവൽക്കരണ നോട്ടീസ് വിതരണം ചെയ്യുകയും ക്വു ആർ കോഡ് സ്റ്റിക്കർ പതിക്കുകയും ചെയ്തു.
ചടങ്ങിൽ ചെയർമാൻ പി സി.റഹീം മാസ്റ്റർ അധ്യക്ഷനായി. പദ്ധതിയുടെ പഞ്ചായത്ത് കോർഡിനേറ്റർ സത്താർ പള്ളിപ്പുറം പദ്ധതി വിശദീകരണം നടത്തി. കൺവീനർ സി.കെ നവാസ്, നസിയ കയ്യേലിക്കുന്ന് തുടങ്ങിയവർ പ്രസംഗിച്ചു. ചന്ദ്രൻ ചുണ്ടക്കുന്ന്, പി.കെ.ആഷിഖ് ,ടി.ടി.സൈഫുദ്ധീൻ തുടങ്ങിയവർ നേതൃത്വം നൽകി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post