കോഴിക്കോട്: എടിഎം പ്രവർത്തനരഹിതമായതോടെ അക്കൌണ്ടിൽനിന്ന് 9000 രൂപ നഷ്ടമായതോടെ നഷ്ടപരിഹാരം ഉൾപ്പടെ 36500 രൂപ തിരികെ നൽകി ബാങ്ക്. എടിഎം മെഷീന്‍ തകരാറ് കാരണം 9000 രൂപ നഷ്ടപ്പെട്ടയാള്‍ക്ക് ഓംബുഡ്‌സ്മാന്‍ ഇടപെട്ടാണ് പണം തിരിച്ചു നല്‍കിയത്. 27,500 രൂപ നഷ്ടപരിഹാരം ഉൾപ്പടെ 36,500 രൂപ ബാങ്ക്
യുവാവിന് തിരികെ നൽകുകയായിരുന്നു.
കുറ്റ്യാടി സ്വദേശിയായ യുവാവിന് ബാങ്ക് നഷ്ടപരിഹാരം നൽകിയത്. 2020 നവംബറിലായിരുന്നു സംഭവം ഉണ്ടായത്. കുറ്റ്യാടിയിലെ സര്‍ക്കാര്‍ ആശുപത്രിയ്‌ക്ക് സമീപമുള്ള സ്വകാര്യ ബാങ്കിന്റെ എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോഴാണ് യുവാവിന്‍റെ അക്കൌണ്ടിൽ നിന്ന് 9000 രൂപ നഷ്ടമായത്. മെഷീനിൽ കാർഡ് ഇട്ട് സേവിങ്സ് ബാങ്ക് അക്കൌണ്ടിൽ നിന്ന് 9000 രൂപ പിൻവലിക്കാനാണ് യുവാവ് ശ്രമിച്ചത്. എന്നാൽ പണം ലഭിച്ചില്ല. വൈകാതെ 9000 രൂപ അക്കൗണ്ടില്‍നിന്ന് നഷ്ടമായതായി മൊബൈല്‍ ഫോണിൽ എസ് എം എസ് സന്ദേശം ലഭിച്ചു. ഇതോടെ ബാങ്കുമായി ബന്ധപ്പെട്ടെങ്കിലും കസ്റ്റമർ കെയർ നമ്പരിൽ വിളിച്ച് വിവരം പറയാനായിരുന്നു നിർദേശം. എന്നാൽ ഇത്തരത്തിൽ വിളിച്ചെങ്കിലും കൃത്യമായ മറുപടിയോ നടപടിയോ ഉണ്ടായില്ലെന്ന് യുവാവ് പറയുന്നു.
ഇതേത്തുടർന്നാണ് യുവാവ് റിസര്‍വ് ബാങ്കിന്റെ ബാങ്കിംഗ് ഓംബുഡ്‌സ്മാന്‍ വെബ്‌സൈറ്റ് വഴി പരാതി നൽകി. വിഷയത്തിൽ ഇടപെട്ട ഓംബുഡ്സ്മാൻ യുവാവിന് അനുകൂലമായ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഇടപാടുകാരന് നഷ്ടപ്പെട്ട തുകയും ഒരു ദിവസത്തേക്ക് 100 രൂപ നിരക്കില്‍ 27,500 രൂപ നഷ്ടപരിഹാരവും ഉൾപ്പടെ 36,500 നല്‍കാന്‍ ഓംബുഡ്‌സ്മാന്‍ വിധിച്ചു. വൈകാതെ ഈ തുക ബാങ്ക് യുവാവിന്‍റെ അക്കൌണ്ടിൽ നിക്ഷേപിക്കുകയും ചെയ്തു.
Tags:
Latest News
