Trending

പഠനം ഉപേക്ഷിച്ച് സ്വപ്‌നമായ ഹെലികോപ്റ്റര്‍ നിര്‍മ്മിച്ചു; ബ്ലേയ്ഡ് കഴുത്തില്‍ വീണ് യുവാവിന് ദാരുണാന്ത്യം


മുംബൈ: സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ ഏതറ്റം വരെയും പരിശ്രമിക്കുന്നവരാണ് എല്ലാവരും. എന്നാല്‍ ആ സ്വപ്‌നം തന്നെ സ്വന്തം ജീവനെടുത്താലോ? അത്തരത്തിലെ ദാരുണ സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്തെ കണ്ണീരിലാഴ്ത്തുന്നത്.


മഹാരാഷ്ട്രയിലെ ഫുല്‍സാംവംഗി ഗ്രാമത്തില്‍ നിന്നുമാണ് അതിദാരുണ വാര്‍ത്ത.
ഷെയ്ക്ക് ഇസ്മായില്‍ ഷെയ്ക് ഇബ്രാഹിം എന്ന 24കാരനാണ് ഈ ദുര്‍ഗതി.
പരീക്ഷണത്തിനിടെ കോപ്റ്ററിന്റെ റോട്ടര്‍ ബ്ലേയ്ഡ് കഴുത്തില്‍ വീണാണ് ദുരന്തം ഇസ്മായിലിന്റെ ജീവനെടുത്തത്

സ്വന്തമായി ഒരു ഹെലികോപ്റ്റര്‍ ഉണ്ടാക്കി പറത്തണം എന്നായിരുന്നു ഇയാളുടെ ജീവിത സ്വപ്‌നം. എട്ടാം ക്ലാസില്‍ വച്ച് പഠനം പോലും ഉപേക്ഷിച്ചാണ് ഹെലികോപ്റ്റര്‍ സ്വപ്‌നത്തിന് പിറകെ പോയത്.

ഗ്യാസ് വെല്‍ഡിങ് വര്‍ക്ക്‌ഷോപ്പില്‍ പണിയെടുക്കുന്നതിനിടെയാണ് സ്വന്തമായി ഹെലികോപ്റ്റര്‍ ഉണ്ടാക്കി പറത്തണമെന്ന മോഹം ഉണ്ടായത്. ത്രീ ഇഡിയറ്റ്‌സ് എന്ന സിനിമയും യുവാവിനെ ഏറെ സ്വാധീനിച്ചിരുന്നു

പിന്നീട് വര്‍ഷങ്ങളോളം ഈ മോഹം മാത്രമായിരുന്നു മനസില്‍. മാരുതി 800ന്റെ എന്‍ജിന്‍ ഉപയോഗിച്ചാണ് കോപ്റ്റര്‍ നിര്‍മിച്ചത്. യൂട്യൂബ് വീഡിയോകള്‍ നോക്കി നിര്‍മ്മാണം പുരോഗമിച്ചു.

ഹെലികോപ്റ്ററിന്റെ പ്രവര്‍ത്തനം ഇബ്രാഹിം പരിശോധിച്ച് ഉറപ്പു വരുത്തുകയായിരുന്നു, അതിനിടെ ഹെലികോപ്റ്ററില്‍ ചില സാങ്കേതിക തകരാര്‍ ഉണ്ടാവുകയും അതിനെ തുടര്‍ന്ന് അതിന്റെ ബ്ലേയ്ഡുകളില്‍ ഒന്ന് നിലംപതിക്കുകയുമായിരുന്നു

വരുന്ന സ്വാതന്ത്ര്യദിനത്തില്‍ തന്റെ ഹെലികോപ്റ്റര്‍ പൊതുജനങ്ങളെ കാണിക്കാന്‍ ഇരിക്കെയാണ് അപകടം. ഹെലികോപ്റ്റര്‍ പറക്കാന്‍ സഹായിക്കുന്ന റോട്ടര്‍ ബ്ലേയ്ഡ് കഴുത്തില്‍ പതിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ യുവാവ് ചികിത്സയില്‍ ഇരിക്കെയാണ് മരിക്കുന്നത്



T News

working in the field of advertising and printing

Post a Comment

Previous Post Next Post