താമരശ്ശേരി: പുതുപ്പാടി മഖാം കോളേജിന് സമീപം( ഇരുപത്തി അഞ്ചാംമൈലിൽ ) ഉണ്ടായ ബൈക്ക് അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു.ഈങ്ങാപ്പുഴ മമ്മുണ്ണി പടി സ്വദേശികളായ ദിൽഹാജ്, കണ്ണൻ എന്നവർക്കാണ് പരിക്കേറ്റത്. അടിവാരം ഭാഗത്ത് നിന്നും ഈങ്ങാപ്പുഴ ഭാഗത്തേക്ക് വരുമ്പോൾ ഇവർ ഓടിച്ചിരുന്ന ബൈക്ക് നിരങ്ങി വീണാണ് അപകടം. ഇരുവരേയും കോഴിക്കോട് മെഡിക്കൽ കേളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു വൈകീട്ട് 7 മണിയോടെയായിരുന്നു അപകടം.
Tags:
Latest News
