താമരശ്ശേരി: പള്ളിപ്പുറം വാടിക്കൽ ടൗൺ മുസ്ലിം ലീഗ് കമ്മറ്റി ഓഫീസ് പൗര പ്രമുഖനും ലീഗ് കാരണവരുമായ കെ.കെ അബദുറഹിമാൻ ഹാജി ഉദ്ഘാടനം ചെയ്തു.ടൗൺ കമ്മറ്റി പ്രസിഡണ്ട് റഹീം കെ.പി അദ്ധ്യക്ഷത വഹിച്ചു. മുഖ്യ അഥിതിയായ അഷ്റഫ് തങ്ങൾ തച്ചംപൊയിൽ പ്രാർത്ഥക്ക് നേതൃത്വം നൽകി. വിവിധ വാർഡ് കമ്മറ്റികളുടെയും മറ്റു രാഷ്ട്രീ സംസ്കാരിക സംഘടന പ്രതിനിധികളും പാർട്ടി അഭ്യുദകാംഷികളും അഭിവാദ്യമർപ്പിച്ചു.
താമരശ്ശേരി പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി നദീർ അലി, പഞ്ചായത്ത് ദളിത് ലീഗ് സെക്രട്ടറി സി.വേലായുധൻ, എസ്.ടി.യു പഞ്ചായത്ത് സെക്രട്ടറി വി.സലീം, തച്ചംപൊയിൽ ടൗൺ കമ്മറ്റി വർക്കിംഗ് പ്രസി.അലി തച്ചംപൊയിൽ, പി.ലത്തീഫ് മാസ്റ്റർ കെ.പി.സി. നാസർ, കെ.പി അൻസാർ ബഹറൈൻ, ടി.പി അൽത്താഫ്, ടി.വി.ഷംസു തുടങ്ങിയവർ പ്രസംഗിച്ചു.
വി.കെ. അസീസ്,കെ.പി മുഹമ്മദ്,പി.ടി. നാസർ, കെ.പി അബദുറഹിമാൻ, ഷമീർ ഓനി,ബിൻസാജ്, ഷാഫി, സി.കെ നൗഫൽ, കെ.പി.സുഹൈൽ, മുഹമ്മദ് നിയാസ്, കെ.കെ ഇസ്ഹാഖ്, മുഹമ്മദ് അംനാന്, മുഹമ്മദ് ആഫിൽ, റെനിന് കെ.കെ തുടങ്ങി കമ്മറ്റി ഭാരവാഹികളും പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു. നൗഫീഖ് വാടിക്കൽ സ്വാഗതവും നാസർ ബാവി നന്ദിയും പറഞ്ഞു. തുടർന്ന് കോൺഗ്രസ് നേതക്കളായ വി.പി ഗോപാലൻ കുട്ടി, വി.അബ്ദുള്ള, വി.സി ആലി ഹാജി വി.പി ഇബാഹിം, ശിവദാസൻ , വി.സി അസീസ് എന്നിവർ ഓഫീസ് സൗഹൃദ സന്ദർശനം നടത്തി. ഉദ്ഘാടന ചടങ്ങിന് കൊഴുപ്പേകി രാത്രി കരിമരുന്ന് പ്രയോഗവും നടന്നു.
Tags:
Latest News
