താമരശ്ശേരി: ഇന്നലെ രാവിലെ തിരുവനന്തപുരം തമ്പാനൂൻ ബസ്സ് സ്റ്റാൻ്റിൽ നിന്നും ബസ്സിലെ സീറ്റിൽ ബാഗ് വെച്ച് വെള്ളം വാങ്ങിക്കാൻ പുറത്തിറങ്ങിയ സമയത്ത് കള്ളൻ കൊണ്ടുപോയ രേഖകൾ അടങ്ങിയ ബാഗ് ബസ് സ്റ്റാൻ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതായി സ്റ്റേഷൻ മാസ്റ്റർ ഉടമയെ അറിയിച്ചു.
താമരശ്ശേരിയിലെ ഹോം ഗാർഡായ പി.കെ അരവിന്ദൻ്റെ ബാഗായിരുന്നു നഷ്ടപ്പെട്ടത്. വിലപ്പെട്ട രേഖകളും, വസ്ത്രവുമാണ് ബാഗിൽ ഉണ്ടായിരുന്നത്, പണം ഇല്ലായിരുന്നു. പോലീസ് സ്റ്റേഷനിലും, KSRTC സ്റ്റേഷൻ മാസ്റ്റർക്കും പരാതി നൽകി അരവിന്ദൻ നാട്ടിലേക്ക് മടങ്ങുകയായിരുന്നു.തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്കുള്ള ബസ്സിൽ ബാഗ് കൊടുത്തയക്കാമെന്ന് തമ്പാനൂർ സ്റ്റേഷൻ മാസ്റ്റർ അരവിന്ദനെ ഫോണിൽ വിളിച്ചറിയിക്കുകയായിരുന്നു
