Trending

സംസ്ഥാനത്തെ ട്രിപ്പിള്‍ ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പുതുക്കി



ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പുതുക്കി കേരളം. മൈക്രൊ കണ്ടൈന്‍മെന്റ് സോണുകള്‍ ചുരുക്കാനാണ് തീരുമാനമായിരിക്കുന്നത്. പത്ത് അംഗങ്ങള്‍ കൂടുതല്‍ ഉള്ള കുടുംബത്തെ മൈക്രൊ കണ്ടൈന്‍മെന്റ് സോണാക്കാമെന്നാണ് പുതിയ ഉത്തരവില്‍ലുള്ള നിര്‍ദ്ദേശം

നിലവില്‍ മൈക്രൊ കണ്ടൈന്‍മെന്റ് പ്രഖ്യാപിക്കുന്നത് വാര്‍ഡ് തലത്തിലായിരുന്നു. എന്നാല്‍ ഇനി മുതല്‍ കോവിഡ് വ്യാപനമുള്ള പ്രദേശങ്ങളില്‍ മാത്രമായിരിക്കും നിയന്ത്രണങ്ങള്‍ ഉണ്ടാവുക. ഉദാഹരണം കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കോളനികള്‍, മാളുകള്‍, വീടുകള്‍, വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങിയവ.

ഒരു പ്രദേശത്ത് 100 പേരെ പരിശോധിക്കുമ്പോള്‍ അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചാല്‍ അവിടം മൈക്രൊ കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിക്കും. അഞ്ചില്‍ താഴെ ആണെങ്കില്‍ പ്രദേശത്തെ സ്ഥിതിഗതികള്‍ അനുസരിച്ചായിരിക്കും നിയന്ത്രണം.

T News

working in the field of advertising and printing

Post a Comment

Previous Post Next Post