Trending

ബൈക്കപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥിനിയും മരണത്തിന് കീഴടങ്ങി.






കൊട്ടാരക്കര: ചെങ്ങമനാട് ചെത്തടിക്ക് സമീപം കഴിഞ്ഞ ദിവസം ഉണ്ടായ ബൈക്ക് അപകടത്തിൽപ്പെട്ട പെൺകുട്ടിയും മരണത്തിന് കീഴടങ്ങി.
കണ്ണൂർ കാഞ്ഞങ്ങാട് ചൈതന്യത്തിൽ ചൈതന്യ (20)ആണ് മരിച്ചത്.
തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
ഒപ്പമുണ്ടായിരുന്ന കുണ്ടറ കേരളപുരം മണ്ഡപം ജംഗ്ഷനിൽ വസന്ത നിലയത്തിൽ വിജയന്റെ മകൻ ബി എൻ ഗോവിന്ദ് (20) അപകടസ്ഥലത്ത് വച്ചു തന്നെ മരണപ്പെട്ടിരുന്നു.



തിരുവനന്തപുരം എൻഞ്ചിനിയറിംഗ് കോളേജിലെ വിദ്യാർത്ഥികളായിരുന്നു ഇരുവരും.
5 ബൈക്കുകളിലായി 10 വിദ്യാർത്ഥികൾ തെന്മല ഭാഗത്ത് വിനോദ യാത്രയ്ക്ക് എത്തിയതായിരുന്നു. സംഘത്തിൽ ഉൾപ്പെട്ടവരാണ് അപകടത്തിൽപ്പെട്ടത്.
വിനോദ യാത്ര കഴിഞ്ഞ് മടങ്ങവെ കുന്നിക്കോട് ചേത്തടി ഭാഗത്ത് ചെങ്ങമനാട് ഭാഗത്ത് നിന്നും അമിത വേഗത്തിലെത്തിയ മാരുതി എർട്ടിക കാറുമായി ബി എൻ ഗോവിന്ദിന്റെ ബുള്ളറ്റ് കൂട്ടി ഇടിക്കുകയായിരുന്നു.
പത്തനാപുരം പനംപറ്റ സ്വദേശിയുടേതാണ് കാറ് കുന്നിക്കോട് പൊലീസ് കേസെടുത്തു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post