താമരശ്ശേരി:
കൈതപൊയിൽ
പുറായിൽ റെസിഡൻസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ പ്രദേശത്തെ എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് അനുമോദാനവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു എം. ഇ. എസ് യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ടും പുതുപ്പാടി ഹയർ സെക്കന്ററി അധ്യാപകനുമായ ആർ. കെ. ഷാഫി ക്ലാസ്സെടുത്തു. മുൻ വാർഡ് മെമ്പർ കെ. സി. ശിഹാബ് ഉത്ഘാടനം നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് ടി. പി. ജലീൽ അധ്യക്ഷത വഹിച്ചു. പി. ടി. നാസർ, ബഷീർമുസ്‌ലിയാർ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി സൈനുൽ ആബിദ് മാസ്റ്റർ സ്വാഗതവും അബ്ബാസ്. കെ. കെ നന്ദിയും പറഞ്ഞു.
Tags:
Latest News
