പല വിദ്യാർത്ഥിനികളേയും അധ്യാപകൻ്റെ ഇംഗിതത്തിന് വഴങ്ങി കൊടുക്കാൻ പ്രേരിപ്പിച്ചത് സീനിയർ വിദ്യാർത്ഥിനിയായിരുന്നു എന്ന് തെളിയിക്കുന്ന നിരവധി ശബ്ദ രേഖകളും, ഇരകളുടെ അഭിമുഖങ്ങളും പുറത്തു വന്നിരിന്നു, സീനിയർ വിദ്യാർത്ഥിനിയുടെ പങ്ക് വ്യക്തമാക്കുന്ന മൊഴികളും ഇരകൾ നൽകിയിട്ടുണ്ടെന്നാണ് ലഭ്യമാവുന്ന വിവരം. അതേപോലെ സ്കൂളിൽ അധ്യാപകനെതിരെ നൽകിയ പരാതികളിൽ അന്വേഷണം നടത്താൻ തയ്യാറാവുകയോ,, ചൈൽഡ് ലൈനിനോ, പോലീസിനോ പരാതി കൈമാറുകയോ ചെയ്യാതിരുന്ന മുൻ പ്രധാന അധ്യാപകനിലേക്കും അന്വേഷണം എത്തിയിട്ടില്ലെന്നാണ് നാട്ടുകാരുടെ ആശങ്ക.
പീഢനം സംബന്ധിച്ച് ശരിയായ അന്വേഷണം ആവശ്യപ്പെട്ടും, അധ്യാപകനെ സർവീസിൽ നിന്നും നീക്കണം എന്നാവശ്യപ്പെട്ടും മുഖ്യമന്ത്രിക്കും നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്
Tags:
Latest News
