താമരശ്ശേരി : എസ് എൻ ഡി പി യോഗം താമരശ്ശേരി ശാഖ ശ്രീനാരായണ ഗുരു ഉപദേശിച്ചു തന്ന ജീവിത നിയമ വ്യവസ്ഥ ഉൾക്കൊള്ളുന്ന ശ്രീനാരായണ ധർമ്മം എന്ന പുസ്തകത്തിന്റെ വിതരണവും കോവിഡ് കാലത്ത് പഠിക്കാൻ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ശാഖ പരിധിയിലെ നൂറ് വിദ്യാർത്ഥികൾക്കുള്ള ഗുരു കാര്യണ്യം പദ്ധതിയുടെയും ഉദ്ഘാടനം റിട്ടയേർഡ് ആർ ടി ഒ ഡോക്ടർ മനോജ് സ്രാമ്പിക്കൽ നിർവ്വഹിച്ചു. വാദിക്കാനും ജയിക്കുവാനും അല്ല അറിയാനും അറിയിക്കുവാനും ആണ് വിദ്യ എന്ന ഗുരുദേവ വചനം നാം മറക്കരുതെന്ന് അദ്ദേഹം കുട്ടികളോട് പറഞ്ഞു. ശാഖ പ്രസിഡണ്ട് സുരേന്ദ്രൻ അമ്പായത്തോട് അദ്ധ്യക്ഷം വഹിച്ചു തിരുവംമ്പാടി യൂണിയൻ വൈസ് പ്രസിഡണ്ട് എം കെ അപ്പുക്കുട്ടൻ യൂണിയൻ കൗൺസിലർ വത്സൻ മേടോത്ത് ശാഖ വൈസ് പ്രസിഡണ്ട് പി.വിജയൻ സെക്രട്ടറി കെ ടി രാമകൃഷ്ണൻ ഷൈജു തേറ്റാമ്പുറം സംസാരിച്ചു
Tags:
Latest News
