നേരത്തെ ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവും പുറത്ത് വന്നിരുന്നു. സിസ്റ്റര്‍ ലൂസി കളപ്പുരയെ വയനാട് കാരയ്ക്കാമലയിലെ മഠത്തില്‍ നിന്നും ഇറക്കിവിടാന്‍ ഉത്തരവിടാനാവില്ലെന്നായിരുന്നു ഹൈക്കോടതി നിലപാട്. എന്നാൽ മഠത്തിൽ താമസിക്കുമ്പോൾ ലൂസി കളപ്പുരക്ക് സുരക്ഷയൊരുക്കാൻ നിർദേശിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. മഠത്തില്‍ താമസിക്കുന്നതിന് പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി സമര്‍പ്പിച്ച ഹരജി തീര്‍പ്പാക്കിയുള്ള ഉത്തരവിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്. കാരയ്ക്കാമലയിലെ മഠത്തിന് പുറത്ത് എവിടെ താമസിച്ചാലും സുരക്ഷ നല്‍കാമെന്നും കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.
Tags:
Latest News
