താമരശ്ശേരി: രണ്ടാഴാചക്കകം ദേശീയ പാതയിലേയും, സംസ്ഥാന പാതയിലേയും കുഴികൾ നികത്തണമെന്ന വകുപ്പ് മന്ത്രിയുടെയും, ജില്ലാ കലക്ടറുടെയും അന്ത്യശാസനം പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ നടപ്പിലാക്കാത്തതിനെ തുടർന്ന് താമരശ്ശേരി താലൂക്കിലെ റോഡുകളിലെ കുഴികളുടെ വിശദവിവരങ്ങൾ ശേഖരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് റവന്യൂ വകുപ്പിന് നിർദ്ദേശം നൽകി.
ഇതേ തുടർന്ന് താമരശ്ശേരി താലൂക്കിലെ ദേശീയ പാതയിലേയും, സംസ്ഥാന പാതകളിലേയും കുഴികളുടെ എണ്ണം ഫോട്ടോസഹിതം ശേഖരിച്ച റവന്യു വകുപ്പ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു.
ദുരന്തങ്ങൾ വിളിച്ചു വരുത്തുന്ന നൂറുക്കണക്കിന് കുഴികളാണ് റോഡിൽ നികത്താതെ കിടക്കുന്നത്, ഇതു മൂലം നിരപധി അപകടങ്ങളും സംഭവിച്ചുകൊണ്ടിരിക്കുന്നു.
Tags:
Latest News
