രാഹുൽ ഗാന്ധിക്ക് പിന്നാലെ കോൺഗ്രസിന്റെ ഔദ്യോഗിക അക്കൗണ്ടും താത്കാലികമായി മരവിപ്പിച്ച് ട്വിറ്റർ.
സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കോൺഗ്രസ് മാധ്യമ വക്താവ് രൺദീപ് സുർജേവാല , എഐസിസി ജനറൽ സെക്രട്ടറി അജയ് മാക്കൻ, ലോക്സഭാ വിപ്പ് മാണിക്യം ടാഗോർ, മഹിളാ കോൺഗ്രസ് അധ്യക്ഷ സുഷ്മിത ദേവ് എന്നിവരുടെ അക്കൗണ്ടുകളും ട്വിറ്റർ ബ്ലോക്ക് ചെയ്തു.
സാമൂഹ മാധ്യമ ചട്ടങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്നാണ് ട്വിറ്ററിന്റെ വിശദീകരണം. നേതാക്കൾ ഉൾപ്പെടെ അയ്യായിരം അക്കൗണ്ടുകൾ മരവിപ്പിച്ചതായി കോൺഗ്രസ് ആരോപിച്ചിട്ടുണ്ട്
Tags:
Latest News
