മട്ടാഞ്ചേരി: ഭർത്താവിനൊപ്പം ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കവേ റോഡിലെ കുഴിയിൽ വീണ് തലയ്ക്കു പരുക്കേറ്റ വീട്ടമ്മ മരിച്ചു. കൊച്ചുപറമ്പിൽ സലാമിന്റെ ഭാര്യ സുബൈദയാണ് (47) മരിച്ചത്. ചൊവ്വാഴ്ച രാത്രി 7 മണിയോടെ പാലസ് റോഡിലാണ് അപകടം. വാഹനം കുഴിയിൽ ചാടിയതിനെ തുടർന്ന് സുബൈദ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. റോഡരികിലെ കാനയുടെ സ്ലാബിൽ തലയടിച്ചു പരുക്കേറ്റു. സമീപത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് എറണാകുളത്തെ ആശുപത്രിയിലേക്കും മാറ്റി. ബുധനാഴ്ച രാത്രി മരിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം കബറടക്കം നടത്തി. മക്കൾ: സജീർ, സനീർ.