മാനന്തവാടി:വെള്ളമുണ്ടയിൽ നിന്നും ആറും നാലും വയസ്സ് പ്രായമുള്ള കുട്ടികളോടൊപ്പം കാണാതായ യുവതിയെക്കുറിച്ച് നാല് ദിവസം പിന്നിട്ടിട്ടും വിവരങ്ങള്‍ ലഭ്യമായില്ല.പ്രവാസിയായ തരുവണ കണിയാങ്കണ്ടി മഅറൂഫിന്റെ ഭാര്യ സൈഫുന്നിസ(25)യെയാണ് ചൊവ്വാഴ്ച മുതല്‍ കാണാതായത്.രാവിലെ വീട്ടില്‍ നിന്നും അത്യാവശ്യകാര്യത്തിനെന്ന് പറഞ്ഞ് പുറത്ത് പോയ യുവതി പിന്നീട് കൈയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ സ്വിച്ചോഫ് ചെയ്യുകയായിരുന്നു.ഇത് സംബന്ധിച്ച് യുവതിയുടെ പിതാവ് ചക്കര അബൂബക്കര്‍ വെള്ളമുണ്ട പോലീസില്‍ നല്‍കിയ പരാതി പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ദയവായി ബന്ധപ്പെടുക: 9947635492
Tags:
Latest News
