എൽ ഐ സി കോഴിക്കോട് ഡിവിഷണലിൽ കഴിഞ്ഞ പതിനൊന്നു വർഷമായി ദിവസവേതനത്തിൽ ജോലി ചെയ്‌തു വരുന്ന പി സുരേഷ് നെ അന്യായമായി പിരിച്ചുവിട്ട നടപടിക്ക് എതിരായി ഡിവിഷണൽ ഓഫീസിന് മുമ്പിൽ നടക്കുന്ന അനിശ്ചിത കാല സത്യാഗ്രഹത്തിന് പിന്തുണ നൽകി ജില്ലാ സെക്യൂരിറ്റി ആൻഡ് ലേബർ കോൺട്രാക്ട് വർക്കേഴ്സ് യൂണിയൻ സി ഐ ടി യൂ വിന്റെ നേതൃത്വത്തിൽ താമരശ്ശേരി ബ്രാഞ്ച് ഓഫീസിൽ നടത്തിയ ധർണ സമരം സി ഐ ടി യു താമരശ്ശേരി ഏരിയ വൈസ് പ്രസിഡന്റ് ടി ടി മനോജ് കുമാർ ഉദ്ഘാടനം ചെയ്‌തു, വിജീഷ് എം വി അധ്യക്ഷൻആയി എൽ ഐ സി എംപ്ലോയീസ് യൂണിയൻ നേതാക്കളായ ശശി.പി, രാധാകൃഷ്ണൻ, , എൽ ഐ സി ഏജന്റ്സ് യൂണിയൻ (സി ഐ ടി യു ) ബ്രാഞ്ച് പ്രസിഡന്റ് ടി ചാത്തുകുട്ടി എന്നിവർ സംസാരിച്ചു. അനന്തു സി കെ സ്വാഗതവും ബീന നന്ദി യും പറഞ്ഞു
Tags:
Latest News
