താമരശ്ശേരി: താമരശ്ശേരി കൂടത്തായിക്ക് സമീപം ചുടലമുക്കിൽ റോഡരികിലെ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച തൊണ്ണൂറിലധികം ഗ്യാസ് സിലണ്ടറുകൾ താമരശ്ശേരി എസ്.ഐ പ്രജീഷിൻ്റെ നേതൃത്വത്തിൽ പോലീസ് പിടികൂടി.പോലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ചുടലമുക്കിലെ മൂസ ഹാജിയുടെ മകൻ മുസ്തഫയുടെ വീട്ടിൽ നിന്നുമാണ് സിലണ്ടറുകൾ പിടികൂടിയത്.ഇൻഡേൻ, എച്ച്.പി, ഭാരത് തുടങ്ങി വിവിധ കമ്പനികളുടെ സിലണ്ടറുകളും, റീഫിൽ ചെയ്യാനായുള്ള യന്ത്രവുമാണ് കണ്ടെടുത്തത്. പിടികൂടിയതിൽ ഭൂരിഭാഗവും ഗാർഹിക ആവശ്യത്തിനുള്ള സിലണ്ടറുകളാണ്. പിടികൂടിയ സിലണ്ടറുകൾ പോലീസ് സ്റ്റേഷനിലേക്ക് മറ്റി.