വാക്സിൻ വിതരണത്തിലെ പക്ഷപാതം അവസാനിപ്പിക്കുക,
ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടം അറ്റകുറ്റ പണി നടത്തുക,
തെരുവ് വിളക്ക് കത്തിക്കാൻ നടപടി സ്വീകരിക്കുക,
കോവിഡ് പ്രതിരോധ പ്രവർത്തനത്തിലെ അലംഭാവം അവസാനിപ്പിക്കുക, എന്നി ആവശ്യങ്ങൾ ഉന്നയിച്ച്
DYFI ഓമശ്ശേരി മേഖല കമ്മിറ്റി പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ സമരം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മെഹറൂഫ് തട്ടാഞ്ചേരി സമരം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻ്റ് അഭിജിത് പുനത്തിൽ
അധ്യക്ഷത വഹിച്ചു, മേഖലാ സിക്രട്ടറി നിധീഷ് ഓമശ്ശേരി സ്വാഗത പറഞ്ഞു.ഒ.കെ സദാനന്ദൻ, കെ.സി അബദുറഹ്മാൻ, ആനന്ദകൃഷ്ണണൻ, കെ.പി മുനോജ് എന്നിവർ സംസാരിച്ചു.റഹീസ് കാപ്പാട്ട് നന്ദി പ്രകാശിപ്പിച്ചു.
Tags:
Latest News
