കഴിഞ്ഞ ദിവസം വൈകുന്നേരം സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് പോകുന്ന വഴിയിലാണ് ഇയാള്‍ കുട്ടിയെ ശല്യപ്പെടുത്തിയത്. കുട്ടിയുടെ കരച്ചില്‍ കേട്ടു വന്ന നാട്ടുകാരാണ് യുവാവിനെ പിടികൂടി വള്ളികുന്നം പൊലീസിനെ ഏല്‍പ്പിച്ചത്. ഒരു മാസം മുന്‍പാണ് ഇയാള്‍ ബിഹാറില്‍ നിന്ന് ഈ പ്രദേശത്തെത്തിയത്. കുന്തന്‍കുമാറിനെ കായംകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.