ഹിമാചൽ പ്രദേശിൽ ഡ്യൂട്ടിക്കിടെ അപകടത്തിൽപ്പെട്ട കോഴിക്കോട് ഫറോക്ക് സ്വദേശിയായ സൈനികൻ മരണപ്പെട്ടു.
ആർമി 426 ഇൻഡിപെൻഡന്റ് എൻജിനീയറിങ് കമ്പനിയിലെ സൈനികൻ ആദർശ്( 26 ) ഇന്ന് ഉച്ചയ്ക്കാക്കാണ് മരണപ്പെട്ടത്.ഡ്യൂട്ടിക്കിടെ സൈനികൻ ഓടിച്ചു കൊണ്ടിരുന്ന വാഹനത്തിലേക്ക് വലിയ ഒരു പാറക്കല്ല് വീണുണ്ടായ അപകടത്തിലാണ് മരണം.
നാളെ വൈകിട്ട് ഓടുകൂടി കണ്ണൂർ എയർപോർട്ട് വഴി സൈനികന്റെ ഭൗതികശരീരം നാട്ടിലെത്തിക്കും
