Trending

താമരശ്ശേരിയിൽ വീട്ടിൽക്കയറി അക്രമം, 3 പേർക്ക് പരുക്ക്.


താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നിൽ താമസിക്കുന്ന കാദറിൻ്റെ വീട്ടിൽക്കയറി സമീപവാസിയായ മാളിയേക്കൽ ഷരീഫും മക്കളും, സുഹൃത്തുക്കളും ചേർന്ന് അക്രമിച്ചതായാണ് പരാതി.കല്ലുകൊണ്ട് അടിക്കുകയും, കൈ കൊണ്ടും, കാലുകൊണ്ടും മർദ്ദിക്കുകയും, കാദറിൻ്റെ വീട്ടിലെ മതിലിൽ ഉണ്ടായിരുന്ന വാക്കത്തി എടുത്തു വീശുകയും ചെയ്തതായാണ് പരാതി. പരുക്കേറ്റ കാദറിനേയും, മകൾ നസിയ, നസിയയുടെ പതിനാലുകാരനായ മകൻ ദിനാനെയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാത്രി 8 മണിയോടെയായിരുന്നു സംഭവം. വിഷു പ്രമാണിച്ച് കാദറിൻ്റെ വീട്ടിലേക്കുള്ള സ്വകാര്യ റോഡിൽ വെച്ച് കുട്ടികളടക്കമുള്ളവർ പടക്കം പൊട്ടിച്ചു കൊണ്ടിരിക്കുകയായിരുന്നു, ഈ സമയം മനപൂർവ്വം പ്രശ്നമുണ്ടാക്കുന്നതിനായി ഇതിനിടയിലൂടെ സമീപവാസിയായ ഷരീഫ് സ്കൂട്ടർ തലങ്ങും വിലങ്ങും ഓടിച്ചു കൊണ്ടിരുന്നു.(cctv) 
തുടർന്ന് തൻ്റെ മേൽ പടക്കം തെറിച്ചു എന്ന് പറഞ്ഞ് ഇയാൾ പ്രശ്നമുണ്ടാക്കുകയായിരുന്നു, തുടർന്ന് ഷരീഫിൻ്റെ മക്കളായ ഡാനിഷ് (32), ഫാരിസ് (28) കണ്ടാൽ അറിയാവുന്ന ഇവരുടെ രണ്ട് സുഹൃത്തുക്കളും സ്ഥലത്തെത്തിയാണ് വീട്ടിൽക്കയറി അക്രമിച്ചത്.

സംഭവത്തിൽ പരുക്കേറ്റെന്ന് കാണിച്ച് ഷരീഫും മറ്റ് മൂന്നു പേരും ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.

സംഭവത്തിലേക്ക് നയിച്ചതായ കാര്യം ഇപ്രകാരമാണ്. ഷരീഫിൻ്റെ മൂത്ത മകൻ ഡാനിഷ് തൻ്റെ ഭാര്യയെ വീടിനകത്ത് വെച്ച് ക്രൂരമായി മർദ്ദിക്കുമായിരുന്നു, ഇത് ശ്രദ്ധയിൽപ്പെട്ട പൊതുപ്രവർത്തക കൂടിയായ നസിയ പെൺകുട്ടിയെ അവിടെ നിന്നും രക്ഷപ്പെടുത്തുകയും കുട്ടിയുടെ വീട്ടുകാരെ അറിയിക്കുകയും ചെയ്തു.തുടർന്ന് പോലീസിൽ പരാതി നൽകിയതു പ്രകാരം ഭർത്താവ് ഡാനിഷ്, ഡാനിഷിൻ്റെ പിതാവ് ഷരീഫ്, ഷരീഫിൻ്റെ ഭാര്യ തുടങ്ങിയവരെ പ്രതിചേർത്ത് പോലീസ് കേസെടുത്തിരുന്നു. അന്നു മുതൽ നസിയയോടും, നസിയയുടെ ഭർത്താവ് ഷമീറിനോടും ഷരീഫിനും കുടുംബത്തിനും പകയുണ്ട്, അതിൻ്റെ തുടർച്ചയായാണ് മനപൂർവ്വം കാരണങ്ങൾ ഉണ്ടാക്കി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്ന് നസിയ പറഞ്ഞു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post