കണ്ണൂർ തോട്ടങ്കൽ തടിക്കാവ് മഹേഷ
ടി സി (30) ആണ് താമരശ്ശേരി പോലീസിൻ്റെ പിടിയിലായത്.
ഇന്നു പുലർച്ചെ മൂന്നു മണിയോടെ വാതിൽ ലോക്ക് ചെയ്യാതിരുന്ന കടയുടെ അകത്ത് കയറി മോഷണം നടത്താനുള്ള ശ്രമം സമീപത്ത് കാറിനകത്ത് ഇരിക്കുന്നവർ കണ്ടെതിനെ തുടർന്ന് അവർ പുറത്തു നിന്നും പൂട്ടി പോലീസിനെ അറിയിക്കുകയായിരുന്നു.തുടർന്ന് പോലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വട്ടക്കുണ്ട് പ്രവർത്തിക്കുന്ന പച്ചക്കറി കടയിലും, കാരാടി HP പമ്പിന് സമീപം പ്രവർത്തിക്കുന്ന 18 Cafe എന്ന ഷോപ്പിലും ഇന്നു പുലർച്ചെ കവർച്ച നടത്തിയത് ഇയാൾ തന്നെയാണെന്ന് കടയുടമകൾ പറഞ്ഞു.
ഇയാൾ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്.