Trending

താമരശ്ശേരി പഴയ ബസ്സ് സ്റ്റാൻ്റ് ഷോപ്പിംഗ് കോംപ്ലക്സിൻ്റെ ബീം അടർന്നുവീണു, ബസ്സ് കാത്തു നിൽക്കുകയായിരുന്ന യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴക്ക്.അപകട ഭീഷണി നേരിടുന്നത് 30 വർഷത്തോളം പഴക്കമുള്ള കെട്ടിടം


താമരശ്ശേരി: പഴയ ബസ്സ് സ്റ്റാൻറ് ഷോപ്പിംഗ് കോംപ്ലക്സിൻ്റെ   കംഫർട്ട് സ്റ്റേഷനോട് ചേർന്ന ഭാഗത്തെ ബീമിൻ്റെ ഭാഗമാണ് രാവിലെ 9.15 ഓടെ അടർന്നുവീണത, ഏതു സമയത്തും ആളുകൾ കൂട്ടം കൂടി നിൽക്കുന്ന സ്റ്റാൻ്റിലെ ഈ ഭാഗത്ത് രാവിലെ ആളുകൾ കുറവായിരുന്നതിനാൽ അപകടം ഒഴിവാഴി, സമീപം നിർത്തിയിട്ട ബൈക്കിൽ അടർന്ന ഭാഗങ്ങൾ പതിക്കുന്ന ശബ്ദം കേട്ട് തൊട്ടടുത്ത് നിന്ന ആൾ ഓടി രക്ഷപ്പെടുകയായിരുന്നു.

 കെട്ടിടത്തിൻ്റെ ബീമിൽ പല സ്ഥലത്തും വിളളലുണ്ട്, സീലിംഗ് പല സ്ഥലത്തും അടർന്നുവീണ നിലയിലാണ്, സൺ ഷെയ്ഡ് തകർന്നു കിടക്കുന്നു, ന തൂണുകളിലും വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്..

അടിയന്തിര പരിഹാരം കണ്ടില്ലെങ്കിൽ വൻ ദുരന്തത്തിന് സാക്ഷിയാകേണ്ടി വരുമെന്ന് നാട്ടുകാർ പറഞ്ഞു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post