താമരശ്ശേരി: കൊട്ടിഘോഷിച്ച് സ്ഥാപിച്ച തെരുവ് വിളക്കുകൾക്ക് മിന്നാമിന്നിൻ്റെ വെട്ടം പോലുമില്ല. താമരശ്ശേരി ചുങ്കം ഭാഗത്ത് ദേശീയ പാതയിൽ "പ്രകാശപൂരിതമായ താമരശ്ശേരി " പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച തെരുവുവിളക്കുകൾക്കാണ് വെട്ടമില്ലാത്തത്.
നിലവിലെ ബൾബുകൾ മാറ്റി വെളിച്ച കൂടുതലുള്ള ബൾബുകൾ സ്ഥാപിച്ചില്ലെങ്കിൽ തെരുവ് വിളക്ക് കാലുകളിൽ പരസ്യം സ്ഥാപിക്കാൻ അനുവധിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു, പലവിളക്കുകളും സ്ഥാപിച്ച ഉടനെ തന്നെ കണ്ണടച്ചിട്ടുണ്ട്.
താമരശ്ശേരി പട്ടണത്തിൽ സ്ഥാപിച്ച ബൾബുകളുടെ പകുതി പ്രകാശം പോലും ഇല്ലാത്ത ബൾബുകളാണ് ചുങ്കം ഭാഗത്ത് സ്ഥാപിച്ചത് എന്നാണ് പരാതി.