ബാണാസുര സാഗര്‍ ഡാം
പരിസരത്തെത്തിച്ചേരുന്ന വിനോദ
സഞ്ചാരികള്‍ക്കും മറ്റും മയക്കു മരുന്നു
വില്പന നടത്തി വരുന്നതായ രഹസ്യാന്വേഷണ വിഭാഗത്തിന്റെ രഹസ്യ
വിവരത്തെ തുടര്‍ന്ന്,ജില്ലാ പോലീസ്
മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരി
വിരുദ്ധ സേനാംഗങ്ങളും പടിഞ്ഞാറത്തറ
എസ് ഐ പി ഷമീറും പാര്‍ട്ടിയും
പടിഞ്ഞാറത്തറ ഡാമിനു സമീപം
വൈശാലിമുക്ക് എന്ന സ്ഥലത്തു നടത്തിയ
വാഹന പരിശോധനയില്‍ കാല്‍ കിലോയോളം കഞ്ചാവും, അതിമാരകമയക്കുമരുന്നായ എംഡിഎംഎ 0.48 ഗ്രാമും, മയക്കുമരുന്നു വില്പനയിനത്തില്‍ ശേഖരിച്ച
ഒരു ലക്ഷത്തി തൊണ്ണൂറ്റി ആറായിരം രൂപയും,.
മയക്കുമരുന്ന് വില്‍ക്കാനുപയോഗിച്ച
KL 05 C 3261 മഹീന്ദ്ര ജിപ്പും പിടികൂടി
ജീപ്പില്‍ നിന്നും വില്പനക്കായി ചെറിയ
പൊതികളിലായി സൂക്ഷിച്ചുവച്ച നിലയിലാണ് മയക്കുമരുന്നുണ്ടായിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് താമരശ്ശേരി സ്വദേശികളായ മലയില്‍തൊടുകയില്‍ ഇസി ഷഫാന്‍ (30), കിഴക്കേതൊടുകയില്‍ കെടി ഷിബിലി (21), പൂറായില്‍ വിസി ബിജിന്‍ (28), മലപ്പുറം എടവണ്ണ വാളാന്‍ പറമ്പന്‍ അബ്ദുള്‍ ജസീല്‍ (26) എന്നിവരെ അറസ്റ്റ് ചെയ്തു. മയക്കു മരുന്നു
തൂക്കുന്നതിനുള്ളതും ആധുനീക
രീതിയിലുള്ളതുമായ ചെറിയ ഇലക്ട്രോണിക
മെഷീന്‍ സഹിതമാണ് പിടികൂടിയത്. പ്രതികള്‍ക്കെതിരെ
എന്‍ ഡി പി എസ് ആക്ടിലെ വിവിധ
വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
Tags:
Crime News
