താമരശ്ശേരി: ദേശീയ പാത 766 ൽ താമരശ്ശേരിക്ക് സമീപം പുല്ലാഞ്ഞിമേട് മുതൽ കൈതപ്പൊയിൽ വരെയുള്ള ഭാഗത്താണ് റോഡിൽ വ്യാപകമായി വിള്ളൽ രൂപപ്പെട്ടത്.
ടാറിംങ്ങ് നടത്തി ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ റോഡ് തകരാൻ ആരംഭിക്കുകയും പരാതി ഉയർന്നതിനെ തുടർന്ന് ഏതാനും കിലോമീറ്റർ ദൂരം ടാറിംങ്ങ് പൊളിച്ചുമാറ്റി വീണ്ടും ടാർ ചെയ്തിതിരുന്നു, ചില ഭാഗങ്ങളിൽ ഓട്ടയടക്കലും നടന്നിരുന്നു.
എന്നാൽ മാസങ്ങൾ പിന്നിട്ടപ്പോൾ റോഡിൽ വ്യാപകമായി തന്നെ വിള്ളൽ രൂപപ്പെട്ടിരിക്കുകയാണ്. ചിലയിടങ്ങളിൽ ടാറിംങ്ങ് പൂർണമായും റോഡിൽ നിന്നും നീങ്ങി പോയിട്ടുണ്ട്.
ഗുണമേന്മ ഇല്ലാത്ത അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചതുകൊണ്ടാണ് റോഡ് ഇത്രയും വേഗം തകരാൻ കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു.
Tags:
Latest News
