താമരശ്ശേരി:അടിവാരം ക്ഷീരോല്പാദക സഹകരണ സംഘത്തിന് കീഴിൽ വട്ടച്ചിറ , മുട്ടിത്തോട്,നൂറാംതോട് ചെമ്പിലി , പട്ടരാട് തുടങ്ങിയ പ്രദേശങ്ങളിൽ ഉള്ള ക്ഷീരകർഷകരിൽ നിന്നും പാൽ സംഭരിച്ച് സൊസൈറ്റിയിൽ എത്തിക്കുന്നതിന് വേണ്ടി 18 - 01 -22 അപേക്ഷ ക്ഷണിച്ചതിൽ പ്രകാരം 24. 1 . 22 ന് 5 മണിക്ക് മുൻപായി ലഭിച്ച ടെൻഡർ അപേക്ഷകളിൽ നിന്ന് കുറഞ്ഞ നിരക്കിൽ അപേക്ഷ നൽകിയവരെ ഒഴിവാക്കി ഉയർന്നനിരക്കിൽ ടെൻഡർ സമർപ്പിച്ചവർക്ക് കലക്ഷൻ ഏജൻ്റായി ജോലി നൽകിയതായാണ് പരാതി.
കുറഞ്ഞ ന നിരക്കിൽ ജോലി ചെയ്യാൻ ടെൻഡർ സമർപ്പിച്ച വരിൽ നിന്നുമാണ് ആരോപണമുയർന്നിരിക്കുന്നത്.
ദിവസേന1000 രൂപയ്ക്ക് ജോലി ഏറ്റെടുത്ത് ചെയ്യാൻ ടെൻഡർ വച്ചവർ ഉള്ളപ്പോഴാണ് 1100 രൂപ നിരക്കിൽ ടെൻഡർ അനുവദിക്കപ്പെട്ടത് എന്നാണ് പ്രധാന പരാതി.
ഇതിനാൽ ടെൻഡർ റദ്ദ് ചെയ്ത് പുതിയ ടെൻഡർ സ്വീകരിച്ച് നിഷ്പക്ഷ പരമായ പുനർ ലേലം സാധ്യമാക്കണമെന്ന് കുറഞ്ഞ നിരക്ക് നൽകിയവർ ആവശ്യപ്പെടുന്നു.
Tags:
Latest News
