Trending

അര്‍ദ്ധ രാത്രി മുതല്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍; വാര്‍ റൂം ഊര്‍ജിതമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍


കോവിഡ് പ്രതിരോധത്തിന് സംസ്ഥാന തലത്തില്‍ വാര്‍ റൂം ഊര്‍ജിതമാക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിക്കാനും തീരുമാനമായി. ഗൃഹ പരിചരണം സംബന്ധിച്ച് ബോധവല്‍ക്കരണവും നടത്തും. കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന പശ്ചാത്തലത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന തലങ്ങളില്‍ കോവിഡ് പ്രതിരോധം ഊര്‍ജിതമാക്കാന്‍ അവലോകന യോഗത്തില്‍ തീരുമാനമായിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന തലത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ റൂം പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ വകുപ്പു മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍ദ്ദേശം നല്‍കിയത്.

തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം സുഗമമാണോ എന്ന് വിലയിരുത്തും. ഓക്‌സിജന്‍ ബെഡ്ഡുകളുടെ ഉള്‍പ്പെടെ ലഭ്യത ഉറപ്പ് വരുത്തും. ഡിസിസികളുടെ പ്രവര്‍ത്തനം സജീവമാക്കും. ഗൃഹ പരിചരണം സംബന്ധിച്ച വീടുകള്‍ കേന്ദ്രീകരിച്ചു ബോധവല്‍ക്കരണം നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമുള്ള ആളുകളെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിയമിക്കാം. ഇതിനാവശ്യമായ ചെലവ് തനത് ഫണ്ടില്‍ നിന്ന് അനുവദിക്കുമെന്നും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ വ്യക്തമാക്കി. അതേസമയം കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാനത്ത് ഞായറാഴ്ച ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നാളെയും തുടരും. അവശ്യ സേവനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും മാത്രമാണ് പ്രവര്‍ത്തനാനുമതി. അനാവശ്യ യാത്രകള്‍ തടയാന്‍ പോലീസ് കര്‍ശന നിയന്ത്രണവും ഏര്‍പ്പെടുത്തും.
T News

working in the field of advertising and printing

Post a Comment

Previous Post Next Post