Trending

ഇ എം എസിന്റെ മകന്‍ എസ് ശശി അന്തരിച്ചു


ഇ എം എസിന്റെ മകന്‍ എസ് ശശി (67) അന്തരിച്ചു. ദേശാഭിമാനി ചീഫ് എക്കൗണ്ട്സ് മാനേജരായിരുന്നു. മുംബൈയിലുള്ള മകള്‍ അപര്‍ണയുടെ വീട്ടില്‍വച്ച് കുഴഞ്ഞുവീഴുകയായിരുന്നു.
തിരുവനന്തപുരം ജനറല്‍ മാനേജര്‍ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം.

കേരളത്തിലെ  എല്ലാ യൂണിറ്റുകളുടെയും ചുമത വഹിച്ചിരുന്നു. 2000ല്‍ തൃശൂരില്‍ ദേശാഭിമാനി യൂണിറ്റ് ആരംഭിച്ചതിനുശേഷം തൃശൂരിലേക്ക് താമസം മാറ്റി. ഇ എം എസിനൊപ്പം ഏറെക്കാലം ദല്‍ഹിയിലായിരുന്നു താമസം. സിപിഐ എം ദേശാഭിമാനി മാനേജ്മെന്റ് ബ്രാഞ്ച് അംഗമായിരുന്നു.

ദേശാഭിമാനി ഡെപ്യൂട്ടി മാനേജരായിരുന്ന കെ എസ് ഗിരിജയാണ് ഭാര്യ. അമ്മ പരേതയായ ആര്യ അന്തര്‍ജനം. മക്കള്‍: അനുപമ ശശി (തോഷിബ, ഡല്‍ഹി), അപര്‍ണ ശശി (ടിസിഎസ്, മുംബൈ). മരുമക്കള്‍: എ എം ജിഗീഷ് (ദി ഹിന്ദു, സ്പെഷ്യല്‍ കറസ്പോണ്ടന്റ്, ഡല്‍ഹി), രാജേഷ് ജെ വര്‍മ (ഗോദ്റേജ് കമ്പനി മെക്കാനിക്കല്‍ എന്‍ജിനിയര്‍, മുംബൈ).

T News

working in the field of advertising and printing

Post a Comment

Previous Post Next Post