Trending

പ്രവാചകനെതിരെ പരാമർശം; 'ഫാദർ തീകൊള്ളി കൊണ്ടാണ് തല ചൊറിയുന്നത്'; മുന്നറിയിപ്പുമായി എസ് വൈ എസ്


സെന്റ് തോമസ് ചർച്ച് തിരുന്നാളിനോടനുബന്ധിച്ച് നടന്ന പ്രഭാഷണത്തിൽ ഹലാൽ വിശദീകരണത്തിനിടെ ഇരിട്ടി മണിക്കടവ് സെന്റ് തോമസ് ചർച്ചിൽ ഫാ. ആന്റണി നടത്തിയ വിവാദ പരാമർശത്തിൽ മുന്നറിയിപ്പുമായി സുന്നി യുവജന സംഘം കണ്ണൂർ ജില്ലാ കമ്മിറ്റി. ഫാദർ തീക്കൊള്ളികൊണ്ടാണ് തല ചൊറിയുന്നതെന്നും പ്രസ്താവന പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.

ഹലാൽ വിശദീകരണ യോ​ഗത്തിനിടെ ഹിറാ ദിവ്യ സന്ദേശങ്ങൾക്ക് ശേഷം പ്രവാചകന് ബുദ്ധിമാന്ദ്യം സംഭവിച്ചെന്നായിരുന്നു ഫാദർ ആന്റണിയുടെ പരാമർശം. ഹലാൽ ഭക്ഷണമെന്നത് മുസ്ലിങ്ങൾ തുപ്പിയതാണെന്നും മലബാറിലും തെക്ക് ഭാ​ഗത്തും ചെയ്ൻ ജ്യൂസ് കട നടത്തി ക്രിസ്ത്യൻ പെൺകുട്ടികളെ വശീകരിച്ച് മതം മാറ്റുന്നെന്നും ഫാദർ പറഞ്ഞിരുന്നു.

ഇത്തരത്തിലുള്ള പ്രസ്താവനകൾ ഫാദറെ പോലെ വിദ്യാഭ്യാസമുള്ളവർ നടത്തുന്നത് ഖേദകരാണെന്നും പ്രസ്താവന പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യോ​ഗം മുന്നറിയിപ്പ് നൽകി. 
T News

working in the field of advertising and printing

Post a Comment

Previous Post Next Post