ഭോപാൽ: മധ്യപ്രദേശിൽ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് യുവതിയെ കൂട്ടബലാത്സംഗത്തിന് വിധേയമാക്കിയതായി പരാതി. ഇൻഡോർ ജില്ലയിലാണ് സംഭവം. യുവതിയെ ദേഹോപദ്രവം ഏൽപ്പിച്ചതായും പറയുന്നു. സംഭവത്തിൽ ഭർത്താവ് ഉൾപ്പെടെ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി.
ഭർത്താവും സുഹൃത്തുക്കളും ചേർന്ന് തന്നെ ക്രൂരമായി ബലാത്സംഗം ചെയ്തതായി 32കാരിയുടെ പരാതിയിൽ പറയുന്നു. ശേഷം സിഗരറ്റ് ഉപയോഗിച്ച് സ്വകാര്യ ഭാഗങ്ങളിൽ പൊള്ളലേൽപ്പിക്കുകയും ചെയ്തു. ലൈംഗികാക്രമണം ചെറുത്താൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി നൽകിയ പരാതിയിൽ പറയുന്നു.
2019 നവംബറിനും 2021 ഒക്ടോബറിനും ഇടയിൽ ഇൻഡോറിലെ ഷിപ്ര പൊലീസ് സ്റ്റേഷൻ പരിധിയിലെ ഫാം ഹൗസിൽവെച്ചായിരുന്നു കൂട്ടബലാത്സംഗം. ചത്തീസ്ഗഡ് സ്വദേശിയാണ് യുവതി. ഇൻഡോർ സ്വദേശിയായ യുവാവിനെ മാട്രിമോണിയലിലൂടെ പരിചയപ്പെട്ട ശേഷം വിവാഹം കഴിക്കുകയായിരുന്നു. പ്രതിയായ ഭർത്താവ് നേരത്തേ മറ്റൊരു യുവതിയെ വിവാഹം കഴിച്ചിരുന്നതായി പൊലീസ് പറയുന്നു.
ഫാം ഹൗസിൽനിന്ന് രക്ഷപ്പെട്ട ഛത്തീസ്ഗഡിൽ മാതാപിതാക്കളുടെ അടുത്തെത്തിയതായും എന്നാൽ പ്രതികൾ തന്നെ പിന്തുടർന്ന് അവിടെയെത്തി ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു.
ഭർത്താവ് ഉൾപ്പെടെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
Tags:
Latest News
