Trending

ആറാം ക്ലാസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി





കാസർകോട്: ആറാം ക്ലാസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി.

 അട്കത്ബയൽ ജിയുപി സ്‌കൂളിലെ വിദ്യാർഥി മന്നിപ്പാടി ആലങ്കോട് ഹൗസിങ് കോളനിയിലെ അനിൽ - സ്വാതി ദമ്പതികളുടെ മകൻ റിതുൽ കൃഷ്ണയാണ് മരിച്ചത്.

ഞായറാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. കളിക്കാൻ പോകാൻ തയ്യാറെടുക്കുകയായിരുന്ന കുട്ടിയോട് പോകേണ്ടെന്ന് മാതാവ് പറഞ്ഞതിന് പിന്നാലെയാണ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ബന്ധുക്കൾ പറഞ്ഞു. ഉടൻ കാസർകോട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു.

 സഹോദരങ്ങൾ: റീജ്വൽ കൃഷ്ണ, ദേവലക്ഷ്മി. കാസർകോട് ടൗൺ പൊലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post