താമരശേരി
റബർ, നാളികേര കർഷകരെ ദ്രോഹിക്കുന്ന കേന്ദ്ര നയത്തിൽ പ്രതിഷേധിച്ച് കേരള കർഷക സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരസായാഹ്നം സംഘടിപ്പിച്ചു.
സിപിഐ എം ജില്ലാസെക്രട്ടറി പി മോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം മെഹബൂബ് അധ്യക്ഷനായി. അഖിലേന്ത്യ കിസാൻസഭ പ്രവർത്തക സമിതിയംഗം പി വിശ്വൻ, ജില്ലാസെക്രട്ടറി ജോർജ്ജ് എം തോമസ്, സംസ്ഥാനകമ്മിറ്റിയംഗങ്ങളായ കെ ഷിജു, കെ പി ചന്ദ്രി, ഇ കെ നാരായണൻ,ജില്ലാകമ്മിറ്റിംഗങ്ങളായ പി ഭാസ്‌കരൻ, ഇ പ്രേംകുമാർ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ കെ ബാബു സ്വാഗതവും കൺവീനർ വി രവീന്ദ്രൻ നന്ദിയും പറഞ്ഞു.