Trending

ചെമ്പ്ര ഗവ.സ്കൂളിൽ നിറവ് 2k24പഠനോത്സവം ശ്രദ്ധേയമായി





 താമരശ്ശേരി: ചെമ്പ്ര  ഗവ.എൽ പി സ്കൂളിൽ  പഠനോത്സവം 'നിറവ്2k24 '
വിവിധ പരിപാടികളോടെ നടന്നു. ഒരു വർഷക്കാലത്തിനിടയിൽ വിദ്യാർത്ഥികൾ സ്വായത്തമാക്കിയ അറിവുകളുടെയും ശേഷികളുടെയും പ്രദർശനവും പ്രകടനവും നടന്നു.
പാഠഭാഗവുമായി ബന്ധപ്പെട്ട സ്കിറ്റുകൾ, കവിതാ ദൃശ്യാവിഷ്കാരം ,വിവിധ ഭാഷയിലെ അക്ഷരമാല വൃക്ഷം
തുടങ്ങിയവ പഠനോൽസവത്തിന് മാറ്റ് കൂട്ടി.
 താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എ.അരവിന്ദൻ ഉദ്ഘാടനം നിർവഹിച്ചു .പിടിഎ പ്രസിഡൻ്റ് പി.കെ.  മുനീർ  അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപിക  കെ.ടി.ഷൈനി  സ്വാഗതം  പറഞ്ഞു.വാർഡ് മെമ്പർ എം.ടി. അയ്യൂബ് ഖാൻ, ഉസ്മാൻ.പി. ചെമ്പ്ര ,ഷഹാന അലി, എ.എസ്.ഡെയ്സി , ഷാഹിന ജാസ്മിൻ, പി.ഷീജ എന്നിവർ സംസാരിച്ചു .സ്റ്റാഫ് സെക്രട്ടറി കെ.ടി. അബ്ദുൽ നാസർ നന്ദി പറഞ്ഞു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. 

ക്യാപ്..

ചെമ്പ്ര ഗവ.എൽ.പി.സ്കൂളിൽ '2K24 പഠനോത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ.അരവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു.

Post a Comment

Previous Post Next Post