Trending

RSS ഗ്രാമ ജില്ല കാര്യാലയമായ താമരശ്ശേരി പഴശ്ശിസ്മൃതിയുടെ ഗൃഹപ്രവേശനവും, പൊതുയോഗവും നടത്തി.






രാഷ്ട്രീയ സ്വയംസേവക സംഘം കോഴിക്കോട് ഗ്രാമ ജില്ല കാര്യാലയമായ താമരശ്ശേരി പഴശ്ശിസ്മൃതിയുടെ ഗൃഹപ്രവേശനവും അതോടനുബന്ധിച്ച് പഥ സഞ്ചലനവും പൊതു പരിപാടിയും നടത്തി.

താമരശ്ശേരി : രാഷ്ട്രീയ സ്വയംസേവക സംഘം കോഴിക്കോട് ഗ്രാമ ജില്ല കാര്യാലയം താമരശ്ശേരി പഴശ്ശിസ്മൃതിയുടെ ഗൃഹപ്രവേശനം വിവിധ പരിപാടികളോടെ നടത്തി.






വൈകുന്നേരം താമരശ്ശേരി ചെക്ക് പോസ്റ്റ് പരിസരത്തുനിന്ന് ആരംഭിച്ച പഥസഞ്ചലനം ചുങ്കം, താമരശ്ശേരി ടൗൺ, കാരാടി ,കുടുക്കിൽ ഉമ്മറം വഴി അമ്പലമുക്കിൽ സമാപിച്ചു.
തുടർന്ന് നടന്ന പൊതു പരിപാടിയിൽദേശീയ അധ്യാപക അവാർഡ് ജേതാവ് പി പി പ്രഭാകരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ.നന്ദകുമാർ മുഖ്യ പ്രഭാഷണം നടത്തി.
ഭാരതത്തിൻ്റെ ഉയർത്തെഴുന്നേൽപ്പിന്റെ ഈ കാലഘട്ടത്തിൽ പൂർവ്വികരുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. വിഘടനവാദ ആശയങ്ങൾക്ക് അറുതി വരുത്തി സംഘടിതശക്തി വളർത്തിയെടുക്കുന്ന ദൗത്യമാണ് സംഘം ചെയ്യുന്നത്. സർവ്വസ്പർശിയും സർവ്വവ്യാപിയുമായ സംഘടനയായി സംഘം മാറിക്കൊണ്ടിരിക്കുകയാണ്.
മുതിർന്ന പ്രചാരകൻ എസ് . സേതുമാധവൻ കാര്യാലയ സമർപ്പണ സന്ദേശം നൽകി. അമൃതാനന്ദമയി മഠാധിപതി സ്വാമി വിവേകാനന്ദാമൃതപുരി അനുഗ്രഹ പ്രഭാഷണം നടത്തി. ജില്ലാ സംഘചാലക് കെ. ശ്രീകുമാർ, ജില്ലാ കാര്യവാഹ് സി.കെ. മനോജ്, പി.എം. രതീഷ്, ഇ.ജിജിലാഷ് സംസാരിച്ചു.

Post a Comment

Previous Post Next Post