താമരശ്ശേരി ചുങ്കം ടൗൺ മസ്ജിദിന് മുന്നിലെ അംമ് ല സൂപ്പർ മാർക്കറ്റ് ഉടമ പുത്തൻവീട്ടിൽ അസീസ് (64) നെ യാണ് താമരശ്ശേരി ചുങ്കത്തെ സ്ഥാപനത്തിൻ്റെ മകളിലെ ഓഫീസ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്..
ഇന്നലെ രാവിലെ മുതൽ അസീസിനെ കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ തിരച്ചിലിലായിരുന്നു, ഇന്നു പുലർച്ചെയാണ് കടയുടെ മുകളിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
സൗമ്യനായ അസീസ് എന്തിനീ കടുംകൈ ചെയ്തതെന്ന് വ്യക്തമല്ല.
.
ഭാര്യ: ജുറൈന.
മക്കൾ: ഇഷാ ഫാത്തിമ, ഇസ്റ ഫാത്തിമ.
സഹോദരങ്ങൾ:
പി വി അബ്ദുൽ കരീം,, പാത്തുമ്മ, ആയിശ, മറിയ, സൈന, റംല, ഷാഹിന, ബുഷ്റ,പരേതരായ ജാഫർ, ഹംസ