Trending

പുതുപ്പാടിയിൽ മകൻ ഉമ്മയെ വെട്ടിക്കൊന്നു

താമരശ്ശേരി: പുതുപ്പാടിയിൽ  മയക്കുമരുന്നിന് അടിമയായ  മകൻ മാതാവിനെ വെട്ടിക്കൊന്നു. അടിവാരം 30 ഏക്കർ കായിക്കൽ സുബൈദ (53)നെയാണ് മകൻ ആഷിഖ് (25) വെട്ടിക്കൊന്നത്.
സുബൈദയുടെ സഹോദരി ഷക്കീലയുടെ പുതുപ്പാടി  ചോയിയോട് ഉള്ള വീട്ടിൽ വെച്ചാണ് സംഭവം.ബാംഗ്ലൂരിലെ
ഡി അഡിഷൻ സെൻ്ററിലായിരുന്ന മകൻ മാതാവിനെ കാണാൻ എത്തിയതായിരുന്നു.
ബ്രൈൻ ട്യൂമറിന് ഓപ്പറേഷൻ കഴിഞ് സഹോദരിയുടെ വീട്ടിൽ തളർന്നു കിടക്കുകയായിരുന്നു സുബൈദ, ഏക മകനാണ് ആഷിഖ്.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി.


Post a Comment

Previous Post Next Post