യു.എ.ഇയിലെ സാമൂഹ്യ
പ്രവർത്തകനും കണ്ണൂർ തലശ്ശേരി നെട്ടൂർ കുന്നോത്ത് സ്വദേശിയുമായ ചോനോകടവത്ത് അഷ്റഫ് എന്ന അത്ലാൽ അഷ്റഫ് (55) ൻ്റെ മരണവാർത്ത അഷറഫ് താമരശ്ശേരി മരണപ്പെട്ടു എന്ന രൂപത്തിൽ തെറ്റായി വ്യാപകമായി പ്രചരിച്ചു. ഒടുക്കം ചെന്നൈയിലുള്ള അഷറഫ് താമരശ്ശേരി ലെവിൽ വന്ന് താൻ ജീവനോടെ ഇരിക്കുന്ന വിവരം സുഹൃത്തുക്കളെ അറിയിക്കേണ്ടി വന്നു.
അജ്‌മാൻ നാസർ സുവൈദി മദ്രസ മാനേജിങ് കമ്മിറ്റി അംഗവും സമസ്ത, കെഎംസിസി പ്രസ്‌ഥാനങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന അഷറഫ് തലശ്ശേരിയാണ് മരണപ്പെട്ടത്.