കോടഞ്ചേരി :നാരങ്ങാത്തോട് സ്വകാര്യ ചെക്ക് ടാമിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. മരിച്ചത് കോഴിക്കോട് എൻഐടിയിലെ മൂന്നാം വർഷ മെക്കാനിക്കൽ എഞ്ചിനിയറിംഗ് വിദ്യാർത്ഥിയായ ആന്ധ്രാ സ്വദേശി .
പതങ്കയത്ത് ഇന്ന് വൈകിട്ട് ആറരയോടെയാണ് അപകടം നടന്നത്, ഉടൻതന്നെ സ്ഥലത്തുണ്ടായിരുന്നവർ രക്ഷാപ്രവർത്തനം നടത്തി താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിൽ മരിച്ചത് എൻ ഐ റ്റി യിലെ മൂന്നാം വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർത്ഥിയായ രേവന്ത് (21)ആണ്. ആന്ധ്രപ്രദേശ് സ്വദേശിയാണ്.
മുക്കത്ത് നിന്ന് ടാക്സി ജീപ്പ് വിളിച്ച് പതങ്കയത്ത് കുളിക്കാൻ സംഘമായി എത്തിയതായിരുന്നു വിദ്യാർത്ഥികൾ. വൈകിട്ട് ആറരയോടെ ഇതിൽ ഒരാൾ വെള്ളത്തിൽ മുങ്ങിത്താണു. അവിടെയുണ്ടായിരുന്നവർ ചേർന്ന് തന്നെ രക്ഷാപ്രവർത്തനം നടത്തി ഉടൻ തന്നെ മെഡിക്കൽ കോളിൽ എത്തിച്ചു.
സംഘത്തിൽ ഉണ്ടായിരുന്നവർ മുഴുവൻ പേരും അന്യസംസ്ഥാനത്തുനിന്നുള്ളവരായതിനാൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകാൻ ബുദ്ധിമുട്ട് നേരിട്ടു.