താമരശ്ശേരി: മലയോര മേഖലയിലെവിദ്യാഭ്യാസ ശാക്തീകരണ രംഗത്ത് പ്രവർത്തിക്കുന്ന കൂട്ടായ്മയായ കമ്മ്യൂണിറ്റി എംപവർമെൻ്റ് ആൻ്റ് എഡ്യുക്കേഷണൽ ഡവലപ്പ്മെൻ്റി ( സീഡ്)ൻ്റെ ആഭിമുഖ്യത്തിൽ സാധാരണ കുടുംബങ്ങളിൽ നിന്നുള്ള ഡിഗ്രി, പി.ജി മറ്റു പ്രൊഫഷണൽ വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസ രംഗത്തെ കാലോചിതമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ കണക്റ്റിങ് ലജൻ്റ് എന്ന പേരിൽപ്രൊഫഷണൽ സ്റ്റുഡൻ്റ്സ് സമ്മിറ്റ് സംഘടിപ്പിച്ചു .
തികച്ചും സൗജന്യമായി ഓമശ്ശേരി ഡൗൺ ടൗൺ സ്ക്വയർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഇരുനൂറോളം പ്രൊഫഷണൽ വിദ്യാർഥികൾ പങ്കെടുത്തു .പ്രശസ്ത പരിശീലകൻ ഡോ. റാഷിദ് ഗസ്സാലി ഉദ്ഘാടനം ചെയ്തു. സീഡ് ചെയർമാൻ എ.കെ. അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു.കൺവീനർ റഷീദ് പാലക്കൽ സ്വാഗതം പറഞ്ഞു.
വിവിധ മേഖലയിൽ ഡോക്ടറേറ്റ് നേടിയ 20 ഓളം ഉദ്യോഗാർഥികളെയും വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർഥി പ്രതിഭകളെയും ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു .മാധ്യമ പ്രവർത്തകനും മീഡിയ വൺ സീനിയർ ന്യൂസ് എഡിറ്ററുമായ നിഷാദ് റാവുത്തർ, കേരളസ്റ്റാർട്ട് അപ് മിഷൻ സീനിയർ ടെക്നോളജി ഫെല്ലോ റോണി. കെ. റോയ്, എൻ.ഐ.ടി. കോഴിക്കോട് അസി.പ്രൊഫസർ ഡോ. മുനവർ ഫൈറൂസ് , ഓവർസീസ് എജ്യുക്കേഷൻ കൺസൾട്ടൻ്റ് സബിത ബി. നായർ, മെൻ്ററിങ് സൈക്കോളജിസ്റ്റ് അനൂബ് അവതാർ,എ.ഐ.ട്രൈനർ.പി. സവാദ്, അഡ്വ. മുഹമ്മദ് റഫീഖ്, മുഹമ്മദ് കാഷിഫ് തുടങ്ങിയവർ വിദ്യാർഥികളുമായി സംവദിച്ചു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്' സ്റ്റാർട്ട് അപ്,മാനേജ്മെൻ്റ്, സ്റ്റഡി അബ്രോഡ്, ഇ- കൊമേഴ്സ്, മെൻ്ററിംഗ് സൈക്കോളജി തുടങ്ങിയ വിഷയങ്ങളിൽ പ്രത്യേക ശിൽപശാലനടന്നു. എംടി.അയ്യൂബ് ഖാൻ, യൂനുസ് അമ്പലകണ്ടി, ഷഹനിദ, പി.കെ. അഹമ്മദ് കുട്ടി,അബ്ദുൽ മജീദ്, കെ.സി. ബഷീർ, സി.ഹുസൈൻ,ഉസ്മാൻ. പി. ചെമ്പ്ര , അബ്ദുൽ ലത്തീഫ്, സാദിഖ് തുടങ്ങിയവർ സംസാരിച്ചു.
ക്യാപ്
കണക്റ്റിങ് ലജൻ്റ് പ്രൊഫഷണൽ സ്റ്റുഡൻസ് സമ്മിറ്റിൽ മീഡിയ വൺ സീനിയർ ന്യൂസ് എഡിറ്റർ നിഷാദ് റാവുത്തർ മുഖ്യ പ്രഭാഷണം നടത്തുന്നു.