Trending

ദേശീയപാതയോരത്തെ അനധികൃത പാർക്കിംഗ്, പോലീസ് പിഴ ചുമത്തി





താമരശ്ശേരി: ദേശീയ പാത 766 കോഴിക്കോട്-കൊല്ലഗൽ റോഡിൽ താമരശ്ശേരി ചുങ്കം ജംഗ്‌ഷൻ മുതൽ ചെക്ക് പോസ്റ്റു വരെ അനധികൃതമായും, തെറ്റായ ദിശയിലും പാർക്ക് ചെയ്ത ലോറികൾ അടക്കമുള്ള വാഹനങ്ങൾക്കെതിരെ പോലീസ് നടപടി ആരംഭിച്ചു.

ചുങ്കം ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന അവസരത്തിൽ അമ്പായത്തോട് വരെ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടാറുണ്ട്.
ഈ അവസരത്തിൽ റോഡരികിൽ വാഹനങ്ങളുടെ പാർക്കിംഗ്  കുരുക്ക് രൂക്ഷമാവാൻ കാരണമാവുന്നുണ്ട്.ഇതേ തുടർന്നാണ് അനധികൃത പാർക്കിംഗിനെതിരെ നടപടി ശക്തമാക്കാൻ ട്രാഫിക് പോലീസ് രംഗത്തിറങ്ങിയത്.

Post a Comment

Previous Post Next Post