വൈത്തിരി പോലീസും ഡാൻസാഫ് ടീമും ചേർന്ന് നടത്തിയ വാഹന പരിശോധനയ്ക്കിടെ കാർ യാത്രികരിൽ നിന്നുമാണ് എംഡിഎംഎ പിടികൂടിയത്. കാർ ഡ്രൈവറായ താമരശ്ശേരി സ്വദേശി ഹബീബ് റഹ്മാനിൽ നിന്നും ഒരു ഗ്രാം എംഡിഎംഎ യാണ് കണ്ടെടുത്തത്. കാറിലുണ്ടായ മൂന്ന് യുവതികളെയും കസ്റ്റഡിയിലെടുത്തു. വൈത്തിരി സബ് ഇൻസ്പെക്ടർ അഖിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരി ശോധന നടത്തിയത്.