Trending

താമരശ്ശേരിയിൽ കുഴൽപ്പണ വേട്ട, വാഹന പരിശോധനക്കിടയിൽ രേഖകൾ ഇല്ലാത്ത 38 ലക്ഷം രൂപ സഹിതം കൊടുവള്ളി സ്വദേശി പിടിയിൽ.




താമരശ്ശേരി പോലീസ് നടത്തിയ വാഹന പരിശോധനക്കിടെ ദേശീയ പാതയിൽ പരപ്പൻ പൊയിലിൽ വെച്ച് സ്കൂട്ടറിൻ്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ രേഖകൾ ഇല്ലാത്ത  38 ലക്ഷം രൂപ പിടികൂടി.

പണം കടത്തിയ കൊടുവള്ളി പുളിയാൽ കുന്നുമ്മൽ മുഹമ്മദ് റാഫി (18) നെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

താമരശ്ശേരി ട്രാഫിക് എസ് ഐ സത്യൻ, എസ് ഐമാരായ പ്രകാശൻ, അൻവർഷ, സീനിയർ സി പി ഒ പ്രവീൺ, ജിൻസിൽ, സി പി ഒ ബിനോയ് എന്നിവർ ചേർന്നാണ് പിടികൂടിയത്.

Post a Comment

Previous Post Next Post