Trending

കൊല്ലത്ത് മാതാവ് കഴുത്തറുത്ത് കൊല്ലപ്പെട്ടു; മകൻ തൂങ്ങിമരിച്ച നിലയിൽ


കൊട്ടിയം: കൊല്ലത്ത് അമ്മയും മകനും മരിച്ച നിലയിൽ. തഴുത്തല സ്വദേശി നസിയത്തും (60) മകന്‍ ഷാനുമാണ് (34) മരിച്ചത്.
നസിയത്തിന്റെ മൃതദേഹം കഴുത്തറുത്ത നിലയിലും ഷാനിന്റെ മൃതദേഹം തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. അമ്മയെ കഴുത്തറുത്ത് കൊന്ന ശേഷം മകൻ ജീവനൊടുക്കിയതാണെന്നാണ് നി​ഗമനം.

ഇവര്‍ തമ്മില്‍ വഴക്കുണ്ടായെന്നാണ് അയല്‍വാസികള്‍ പറയുന്നത്. കൊട്ടിയം പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Post a Comment

Previous Post Next Post