പുതുപ്പാടി : ഒടുങ്ങാക്കാട് ഇസ്സത്തുൽ ഇസ്ലാം സംഘം മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹിക്കാൻ പോകുന്ന പുതുപ്പാടി പഞ്ചായത്തിലെ ഹജ്ജാജിമാർക്കുള്ള യാത്രയയപ്പ് സംഗമം സമുചിതമായി സംഘടിപ്പിച്ചു. മഹല്ല് ഖത്തീബ് മുഹമ്മദ് ബാഖവി അൽ ഹൈതമി ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡണ്ട് പി.എ മൊയ്‌ദീൻ കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. മുഹ്‌താജ് അസ്ഹരി, ടി. പി മജീദ് ഹാജി,ഹംസ ഹാജി അയ്യിൽ, എം. കെ ഹംസ ഹാജി, ഉറുമി മുഹമ്മദ്, സുൽഫി അമ്പായക്കുന്ന്, അബ്ദുൽ ഖാദർ, ഷമീർ ബാഖവി, ,എ. കെ അബ്ദുൽ സലാം എന്നിവർ സംസാരിച്ചു. മഹല്ല് സെക്രട്ടറി ടി. എം അബ്ദുൽ സലാം സ്വാഗതവും, ജോ. സെക്രട്ടറി ഒ.കെ അബ്ദുൽ സത്താർ നന്ദിയും പറഞ്ഞു.