Trending

പതങ്കയത്ത് യുവാവ് മുങ്ങി മരിച്ചു.




കോടഞ്ചേരി:പതങ്കയത്ത് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.

ഇന്ന് വൈകിട്ട് മൂന്നുമണിയോടുകൂടി കുളിക്കാൻ ഇറങ്ങിയ മലപ്പുറം വള്ളിക്കുന്ന് സ്വദേശിയായ റഹീസ് സഹിഷാദ് ( 20) ആണ് വെള്ളത്തിൽ മുങ്ങിയത്.ഉടൻ കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


മലപ്പുറം വള്ളിക്കുന്ന് ആനങ്ങാടി തൂലിക്കൽ അബ്ബാസിൻ്റെ മകനാണ്.


കൂടെയുള്ളവരും നാട്ടുകാരും ചേർന്ന് രക്ഷാ പ്രവർത്തനം നടത്തി.

വിനോദ സഞ്ചാരത്തിന് എത്തിയ 10 അംഗ സംഘത്തിൽപ്പെട്ടയാളാണ് റഹീസ്.

Post a Comment

Previous Post Next Post