Trending

താമരശ്ശേരി എൻ എസ് എസ് കരയോഗം ഉന്നത വിജയികളെ ആദരിച്ചു.




                                     താമരശ്ശേരി: ടൗൺ N.S.S കരയോഗം SSLC, +2 വിജയികളെ ആദരിച്ചു. എൻ എസ് എസ് ഹാളിൽ  മുഴുവൻ എക്സിക്യൂട്ടീവ് അംഗങ്ങളുടെയും സാന്നിധ്യത്തിൽ,ജോയിന്റ് സെക്രട്ടറി  രമേശ്‌ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്റ്‌  പി ടി രവീന്ദ്രൻ ഭദ്ര ദീപം തെളിയിച്ചു,ആചാര്യ ഫോട്ടോക്കുമുൻപിൽ പുഷ്പാർച്ചനയോടെ പരിപാടിക്ക് തുടക്കം കുറിച്ചു.  എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ 13 കുട്ടികൾക്കും, തുല്യതാ  പ്ലസ് ടു   പരീക്ഷയിൽ 80 ശതമാനത്തിൽ കൂടുതൽ മാർക്ക്‌ നേടിയ കരയോഗം വനിതാ വിഭാഗം സെക്രട്ടറി  പ്രീതക്കും ഉപഹാരം നൽകി ആദരിച്ചു. ഉന്നത പഠനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തി  വിനോദ് മാസ്റ്റർ  നടത്തിയ ബോധവത്ക്കരണ ക്ലാസ്സും ഇതോടൊപ്പം സംഘടിപ്പിച്ചു.  കരയോഗം മെമ്പർ മാരുടെയും, കുട്ടികളുടെയും നൃത്ത സംഗീത വിരുന്നും അനുമോദന സദസ്സിന് മാറ്റുകൂട്ടി. ട്രെഷറർ  ബവീഷ്  അവലോകന റിപ്പോർട്ട് അവതരിപ്പിച്ചു.കരയോഗം മുതിർന്ന അംഗങ്ങളായ  സുകുമാരൻ നായർ, സുധാകരൻനമ്പ്യാർ, രാജേഷ് കുമാർ ,വനിതാ വിഭാഗം പ്രസിഡന്റ്‌  പുഷ്പാ ബാലകൃഷ്ണൻ, ട്രഷറർ ശ്രീമതി സത്യ ഭാമ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. അനുമോദന മേറ്റുവാങ്ങിയ കുട്ടികളുടെ മറുമൊഴികൾക്ക് ശേഷം, വൈസ്.പ്രസി.  സന്തോഷ് നന്ദി പ്രകാശിപ്പിച്ചു.

Post a Comment

Previous Post Next Post